M Shivashankar's Reaction To The Media

സ്വര്‍ണക്കടത്തു കേസ് ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ പ്രാര്‍ഥനകളോടെ വീടിനു സമീപത്തെ ക്ഷേത്രത്തില്‍. ഇന്നലെ വൈകിട്ട് 7 മണിയോടെ പൂജപ്പുരയിലെ വീടിനു സമീപമുള്ള ചെങ്കള്ളൂര്‍ ശിവക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്.ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ വീടിനു പുറത്തു തമ്പടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ഒപ്പം കൂടി. മുഖത്തേക്കു വെളിച്ചമടിക്കരുതെന്ന് അഭ്യര്‍ഥിച്ച ശിവശങ്കര്‍ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിച്ചില്ല. ക്ഷേത്രത്തിനു പുറത്തുനിന്നു പ്രാര്‍ഥിച്ച ശേഷം വീട്ടില്‍ നിന്നെത്തിയ കാറില്‍ അദ്ദേഹം മടങ്ങുകയും ചെയ്തു.